Posted On
date_range Updated On
date_range വാഹന പരിശോധനക്കിടെ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
ചാലക്കുടി: വാഹന പരിശോധനക്കിടെ കഞ്ചാവുമായി കണ്ടെത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. മേലൂർ മുള്ളൻപാറ സ്വദേശി തോട്ടപ്പിള്ളി വീട്ടിൽ ജൂവൽ (22), ചാലക്കുടി മാളക്കാരൻ വീട്ടിൽ ആഗ്നൽ (21) എന്നിവരാണ് പിടിയിലായത്.
സൗത്ത് ജങ്ഷനിൽ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിൽ ബൈക്കിലെത്തിയ യുവാക്കളെ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് 85 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ പിടികൂടിയ സംഘത്തിൽ എസ്.എച്ച്.ഒ കെ.എസ്. സന്ദീപ്, എസ്.ഐ എം. എസ്. സാജൻ, സി.വി. ഡേവിസ്, സതീശൻ, സി.പി.ഒ ഷിജു എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.