Posted On
date_range Updated On
date_range ലഹരി ഉൽപന്നം കൈവശം വെച്ചതിന് പിടിയിൽ
ചാലക്കുടി: മാരക ലഹരി ഉൽപന്നമായ എം.ഡി.എം.എ സഹിതം യുവാക്കൾ പിടിയിൽ. കറുകുറ്റി ആട്ടുള്ളിൽ വീട്ടിൽ ജോസ് മോൻ ബാബു (23), ഇടപ്പള്ളി വെണ്ണല പുത്തേത്ത് വീട്ടിൽ ടോണി എബ്രഹാം (23) എന്നിവരാണ് ചാലക്കുടി എക്സൈസ് സംഘത്തിെൻറ പിടിയിലായത്.
റേഞ്ച് ഇൻസ്പെക്ടർ അശ്വിൻ കുമാറിെൻറ നേതൃത്വത്തിൽ കഴിഞ്ഞ രാത്രി നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. 0.690 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് പിടികൂടി. കൈവശം വെച്ചാൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ഇവരുമായി ബന്ധപ്പെട്ട സംഘത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രിവൻറിവ് ഓഫിസർ ജയദേവൻ, മനോജ് സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീരാജ് ഡ്രൈവർ ഷാജു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.