Representative Image
Posted On
date_range Updated On
date_range മീൻ പിടിക്കാൻ പോയ യുവാവ് വഞ്ചി മറിഞ്ഞ് മരിച്ചു
ചാലക്കുടി: വഞ്ചിയിൽ മീൻ പിടിക്കാൻ പോയ യുവാവ് മുങ്ങി മരിച്ചു. പോട്ട പനമ്പിള്ളി കോളജിന് സമീപം താമസിക്കുന്ന ആലിങ്ങപറമ്പിൽ അജേഷ് (38) ആണ് മരിച്ചത്.
ക്രിസ്തുമസ് ദിനത്തിൽ അജേഷും ഭാര്യ രമ്യയും മറ്റൊരു സുഹൃത്തും ചേർന്നാണ് ആശുപത്രി കടവിന് സമീപം വഞ്ചിയിൽ മീൻ പിടിക്കാൻ പോയത്. ഇവർ മദ്യപിച്ച് വഴക്കുണ്ടാക്കിയതായാണ് വിവരം. തുടർന്ന് വഞ്ചി അജേഷ് മറിച്ചിടുകയായിരുന്നു. വെള്ളത്തിൽ വീണ ഭാര്യയും സുഹൃത്തും നീന്തി കയറി. അജേഷും കരക്കെത്തിയെന്നാണ് ഇവർ കരുതിയത്. എന്നാൽ അജേഷിനെ കാണാത്ത വിവരം രാത്രിയായതോടെയാണ് ഇവർ പുറത്തു പറഞ്ഞത്. തുടർന്ന് ചാലക്കുടി ഫയർഫോഴ്സ് ജീവനക്കാർ നടത്തിയ തെരച്ചിലിൽ മുരിങ്ങൂർ ഭാഗത്ത് നിന്നാണ് ഇയാളുടെ ശരീരം കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.