കൊന്നക്കുഴിയിൽ റബർ പുരക്ക് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range പുകപ്പുരക്ക് തീപിടിച്ചു; ഒന്നര ടൺ ഒട്ടുപാൽ കത്തിനശിച്ചു
ചാലക്കുടി: പരിയാരം പഞ്ചായത്തിലെ കൊന്നക്കുഴിയിൽ ഒ.പി. പത്രോസ് ആന്റ് എസ്റ്റേറ്റിലെ റബർ പുകപ്പുരക്ക് തീപിടിച്ച് ഒന്നര ടൺ ഒട്ടുപാൽ കത്തിനശിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.
ചാലക്കുടി അഗ്നിരക്ഷസേന അസി. സ്റ്റേഷൻ ഓഫിസർ കെ.സി. മുരളിയുടെ നേതൃത്വത്തിൽ സംഘമെത്തി തീയണച്ചതോടെ സമീപ കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയാൻ സാധിച്ചു. സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫിസർ ബിജു ആൻറണി, സേനാംഗങ്ങളായ ടി.ഡി. ദീപു, സി. ജയകൃഷ്ണൻ, അനിൽ മോഹൻ, പി.എം. മനു, നിഖിൽ കൃഷ്ണൻ, കെ. അരുൺ, ശ്യാം മോഹൻ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.