ആർ. ബിന്ദു
Posted On
date_range Updated On
date_range മന്ത്രി ബിന്ദുവിെൻറ കാർ തടസ്സപ്പെടുത്തി അസഭ്യം പറഞ്ഞ ഡ്രൈവർ അറസ്റ്റിൽ
ചാലക്കുടി: മന്ത്രിയുടെ കാർ തടസ്സപ്പെടുത്തി അസഭ്യം പറഞ്ഞ ഡ്രൈവർ അറസ്റ്റിൽ. കയ്പമംഗലം ആനന്ദഭവനിൽ സൂരജാണ് അറസ്റ്റിലായത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിെൻറ വാഹനത്തെ തടസ്സപ്പെടുത്തുകയും ഡ്രൈവറെ ചീത്ത വിളിക്കുകയുമായിരുന്നു. ഇയാൾ ഓടിച്ച ഐഷർ ലോറി നിർത്തിയിട്ട ശേഷമാണ് മന്ത്രിയുടെ വാഹനത്തിലെ ഡ്രൈവെറ ചീത്ത വിളിച്ചത്. തിങ്കളാഴ്ച രാവിലെ 10ഓടെ ചാലക്കുടിയിലാണ് സംഭവം. റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. പൊലീസെത്തി സൂരജിനെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.