തെ​രു​വു​നാ​യ്​ ക​ടി​ച്ച​തി​നെ തു​ട​ർ​ന്ന്​ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ​വ​ർ

ചാ​ല​ക്കു​ടി​യി​ൽ തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണം; 18 പേ​ർ ചി​കി​ത്സ തേ​ടി

ചാ​ല​ക്കു​ടി: പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി​യി​ൽ തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക്​ ക​ടി​യേ​റ്റു. ക​ടി​യേ​റ്റ 18ഓ​ളം പേ​ർ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ബൈ​ക്കി​ലും സൈ​ക്കി​ളി​ലും വ​രു​ന്ന​വ​രാ​ണ് പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​രാ​യ​ത്.

വാ​ർ​ത്ത പ​ര​ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത് ഭീ​തി പ​ട​ർ​ന്നു. പു​റ​ത്തി​റ​ങ്ങാ​ൻ ആ​ളു​ക​ൾ​ക്ക് ഭ​യ​മാ​യി. എ​സ്.​എ​ച്ച്. കോ​ള​ജ്, ​െറ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​ണ് കൂ​ടു​ത​ലും ക​ടി​യേ​റ്റ​ത്. ഇ​തി​നെ തു​ട​ർ​ന്ന് പ​ട്ടി​പി​ടി​ത്ത​ക്കാ​ർ രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും ക​ടി​ച്ച പ​ട്ടി​യെ പി​ടി​കൂ​ടാ​നാ​യി​ല്ല. പേ​യി​ള​കി​യ പ​ട്ടി​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു.


Tags:    
News Summary - The dog's attack; 18 people were treated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.