Posted On
date_range Updated On
date_range ആത്മഹത്യശ്രമം നടത്തിയ ആളെ രക്ഷപ്പെടുത്തി
ചാലക്കുടി: വൈദ്യുതിത്തൂണിന് മുകളിൽ കയറി ആത്മഹത്യഭീഷണി മുഴക്കിയ ആളെ ഫയർഫോഴ്സ് അനുനയിപ്പിച്ച് താഴെയിറക്കി. കോതമംഗലം സ്വദേശി അരുൺ പ്രകാശാണ് (23) ആത്മഹത്യക്ക് ശ്രമിച്ചത്. ഞായറാഴ്ച രാവിലെ 10.20നാണ് സംഭവം. ചാലക്കുടി പൊലീസ് സ്റ്റേഷന് സമീപത്തെ വൈദ്യുതിത്തൂണിൽ കയറുകയായിരുന്നു.
ആളുകൾ താഴെയിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇറങ്ങിയില്ല. പൊലീസ് എത്തിയെങ്കിലും ഇയാൾ താഴെയിറങ്ങിയില്ല. ഇതോടെ പരിഭ്രാന്തിയായി. ഉടനെ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് ജീവനക്കാർ വാഹനം വൈദ്യുതിത്തൂണിനോട് ചേർത്തുനിർത്തി.
രണ്ടുപേർ വാഹനത്തിന് മുകളിൽ കയറി ഇയാളെ താഴെ ഇറക്കുകയായിരുന്നു. തുടർന്ന് പൊലീസിന് കൈമാറി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.