വി.ആർ. പുരത്ത് പാടം നികത്തുന്നതായി പരാതി ഉയർന്ന സ്ഥലം
Posted On
date_range Updated On
date_range മാഞ്ചിയം തോട്ടത്തിന്റെ മറവിൽ പാടം നികത്താൻ നീക്കം
ചാലക്കുടി: മാഞ്ചിയം തോട്ടത്തിന്റെ മറവിൽ വൻതോതിൽ പാടം മണ്ണിട്ട് നികത്താൻ നീക്കമെന്ന് പരാതി. ചാലക്കുടി നഗരസഭ വാർഡ് 35ൽ വി.ആർ. പുരത്താണ് പാടം നികത്തുന്നതായി പരാതി ഉയർന്നത്. 2018 ലെ പ്രളയകാലത്ത് മുഴുവൻ വീടുകളും വെള്ളത്തിൽ മുങ്ങിയ പ്രദേശമാണിത്.
ഇനിയും പാടവും തണ്ണീർത്തടവും തോടും നികത്തിയാൽ ചെറിയൊരു മഴ പെയ്താൽ പോലും വെള്ളം ഉയരുന്ന സ്ഥിതിയാണ്. ഇതിനെതിരെ അധികൃതർ കർശന നടപടി എടുക്കണമെന്ന് സി.പി.ഐ വി.ആർ. പുരം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. സെക്രട്ടറി ജോഫിൻ ജോസ്, അസി. സെക്രട്ടറി പീതാംബരൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.