Posted On
date_range Updated On
date_range വീട്ടമ്മയെ ആക്രമിച്ച് സ്വർണമാല കവർന്ന പ്രതി പിടിയിൽ
ചാലക്കുടി: വി.ആർ പുരത്ത് വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപിച്ച് മാല കവർന്ന കേസിലെ പ്രതിയെ പിടികൂടി. അയൽവാസിയായ വി.ആർ പുരം മാളിയേക്കൽ ബിനോയിയാണ് (38) പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
ഓമങ്കലത്ത് സുനിലിെൻറ ഭാര്യയായ സിനി (36) വീട്ടിൽ വസ്ത്രം അലക്കുമ്പോൾ തലയ്ക്ക് കല്ലുകൊണ്ടിടിച്ച് മൂന്നര പവെൻറ മാല കവർന്ന് രക്ഷപ്പെടുകയായിരുന്നു ഇയാൾ. വെറ്റിലപ്പാറയിൽ ഇയാൾ ജോലിചെയ്യുന്ന സ്ഥലത്ത് പറമ്പിൽ കുഴിച്ചിട്ട സ്വർണമാല പൊലീസ് കണ്ടെടുത്തു. നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.