ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി ബസിലുണ്ടായ
തീ അഗ്നിരക്ഷാസേന
അണക്കുന്നു
Posted On
date_range Updated On
date_range ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു
ചാലക്കുടി: ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. ഞായറാഴ്ച രാവിലെ അതിരപ്പിള്ളി റോഡിൽ കൂടപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് മുന്നിലാണ് സംഭവം. രണ്ടുകൈ -ചാലക്കുടി റൂട്ടിൽ ഓടുന്ന ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരിക്കേ പിൻവശത്തെ ടയറിന് തീപിടിക്കുകയായിരുന്നു.
പിന്നിലെ വാഹനത്തിൽ വന്നവരാണ് തീത്തം ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ വണ്ടി നിർത്തി യാത്രക്കാരെ ഇറക്കി. അഗ്നിരക്ഷ സേനയെത്തി തീ അണച്ചതോടെ ദുരന്തം ഒഴിവായി. യാത്രക്കാർക്ക് ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.