പേ​സ്മേ​ക്ക​ർ ​െവ​ക്കാ​ൻ സുമനസ്സുകളുടെ കനിവ്​ കാത്ത്​ ജോ​ൺ​സ​ൺ

ചാ​ല​ക്കു​ടി: ഹൃ​ദ​യ സം​ബ​ന്ധ​മാ​യ ഗു​രു​ത​ര അ​സു​ഖം ബാ​ധി​ച്ച ഗൃ​ഹ​നാ​ഥ​ൻ കാ​ർ​ഡി​യാ​ക് പേ​സ്മേ​ക്ക​ർ സ്ഥാ​പി​ക്കാ​ൻ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. പ​രി​യാ​രം കു​റ്റി​ക്കാ​ട് കൈ​താ​ര​ത്ത് കെ.​ടി. ജോ​ൺ​സ​ണാ​ണ്​ (51) ക​നി​വ്​ തേ​ടു​ന്ന​ത്. ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ജോ​ലി​ക്ക് പോ​കാ​ൻ പോ​ലും ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടി​ലാ​ണ്.

എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ. പേ​സ്മേ​ക്ക​ർ വ​ക്കാ​ൻ 10 ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ ചെ​ല​വ് വ​രും. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ത്തി​ന് ഇ​ത് താ​ങ്ങാ​നാ​വ​ത്ത​താ​ണ്.വാ​ർ​ഡ്​ അം​ഗം സി​നി ലോ​ന​പ്പ​െൻറ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ സ​ഹാ​യ​ത്തി​നാ​യി ജ​ന​കീ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് പ​രി​യാ​രം ബ്രാ​ഞ്ചി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്​ ന​മ്പ​ർ: 0065053000063967. ഐ.​എ​ഫ്.​എ​സ്‌.​സി കോ​ഡ്: SIBL0000065. ഫോ​ൺ: 8590702832.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.