Posted On
date_range Updated On
date_range ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് ഉദ്ഘാടനം നാളെ
ചാലക്കുടി: താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ്, സി.എസ്.എസ്.സി, പീഡിയാട്രിക് ഐ.സി.യു എന്നിവ തിങ്കളാഴ്ച വൈകീട്ട് നാലിന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. സനീഷ്കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയാകുമെന്ന് നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എൻ.എ. ഷീജ, വൈസ് ചെയർപേഴ്സൻ സിന്ധു ലോജു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. പോൾ, സി. ശ്രീദേവി തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.