മ​ക​ളു​ടെ ചി​കി​ത്സ​ക്ക് ല​ഭി​ച്ച​ തു​ക​യി​ലെ മി​ച്ചം അ​നാ​ഥ​ക്കു​ട്ടി​ക​ൾ​ക്ക് ഫോ​ൺ വാ​ങ്ങാ​ൻ ന​ൽ​കി വീ​ട്ട​മ്മ

ചാ​ല​ക്കു​ടി: മ​ക​ളു​ടെ ചി​കി​ത്സ​ച്ചെ​ല​വി​ൽ മി​ച്ചം വ​ന്ന തു​ക സാ​മ്പ​ത്തി​ക പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തെ സ​ഹാ​യി​ക്കാ​ൻ വി​ട്ടു​ന​ൽ​കി വീ​ട്ട​മ്മ. മാ​താ​പി​താ​ക്ക​ൾ മ​രി​ച്ച വീ​ട്ടി​ലെ ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് ഫോ​ൺ വാ​ങ്ങാ​നാ​ണ് പ​രി​യാ​രം തൃ​പ്പാ​പ്പി​ള്ളി​യി​ലെ ഗം​ഗ തു​ക ന​ൽ​കി​യ​ത്.

ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ്​ മ​ക​ളു​ടെ ശ​സ്​​ത്ര​ക്രി​യ​ക്കാ​യി ഇ​വ​ർ ഫേ​സ്​​ബു​ക്കി​ലൂ​ടെ സ​ഹാ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്നു. നി​ര​വ​ധി പേ​ർ സ​ഹാ​യ​ത്തി​നെ​ത്തി​യ​തോ​ടെ ശ​സ്​​ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു.

മി​ച്ചം വ​ന്ന തു​ക​യി​ൽ​നി​ന്നാ​ണ് ഫോ​ൺ വാ​ങ്ങി ന​ൽ​കി​യ​ത്. എ​ഫ്.​ബി​യി​ൽ കു​ട്ടി​ക​ൾ​ക്ക് ഫോ​ണി​നാ​യു​ള്ള സ​ഹാ​യാ​ഭ്യ​ർ​ഥ​ന ക​ണ്ട​തോ​ടെ ഫോ​ൺ വാ​ങ്ങി ന​ൽ​കാ​മെ​ന്ന് അ​വ​ർ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - house wife donated smart phone to orphan kids by rest of money recieved for daughters treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.