ചാ​യ്പ​ൻ​കു​ഴി-​കു​റ്റി​ച്ചി​റ റോ​ഡ്

ചാ​യ്പ​ൻ​കു​ഴി-​കു​റ്റി​ച്ചി​റ റോ​ഡ് ഏ​റ്റെ​ടു​ക്കാ​ൻ ക​രാ​റു​കാ​രി​ല്ല; ന​വീ​ക​ര​ണം വൈകുന്നു

ചാ​ല​ക്കു​ടി: പ്ര​വൃ​ത്തി ഏ​റ്റെ​ടു​ക്കാ​ൻ ക​രാ​റു​കാ​രി​ല്ലാ​ത്ത​തി​നാ​ൽ ചാ​യ്പ​ൻ​കു​ഴി-​കു​റ്റി​ച്ചി​റ റോ​ഡ് ന​വീ​ക​ര​ണം വൈ​കു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​ണ്. ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്​ കീ​ഴി​ലു​ള്ള റോ​ഡി​നാ​യി ര​ണ്ടു​ത​വ​ണ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​ട്ടും റീ ​ടാ​റി​ങ്ങി​ന്​ ക​രാ​റു​കാ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ആ​ദ്യം 50 ല​ക്ഷം രൂ​പ​ക്ക് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. ആ​രും വ​രാ​ത്ത​തി​നാ​ല്‍ 56 ല​ക്ഷ​മാ​ക്കി. ഒ​രാ​ൾ മാ​ത്രം വ​ന്ന​തി​നാ​ൽ അ​തും ന​ട​ന്നി​ല്ല. ഇ​പ്പോ​ൾ മൂ​ന്നാ​മ​തും ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​രി​ക്കു​ക​യാ​ണ്.

മ​ല​യോ​ര ഹൈ​വേ​യു​മാ​യി കൂ​ടി​ച്ചേ​രു​ന്ന പ്ര​ധാ​ന പാ​ത​യാ​ണി​ത്. അ​തി​ര​പ്പി​ള്ളി ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള സ​മാ​ന്ത​ര പാ​ത കൂ​ടി​യാ​ണ്​.

Tags:    
News Summary - chaypan kuzhi kuttichira road renovation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.