Posted On
date_range Updated On
date_range പീഡനം: പ്രതിക്ക് 13 വർഷം തടവും 1.25 ലക്ഷം പിഴയും
ചാലക്കുടി: യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. പടിഞ്ഞാറേ ചാലക്കുടി നടുവത്തേടത്ത് സജിയെയാണ് (30) ചാലക്കുടി അതിവേഗ പോക്സോ പ്രത്യേക കോടതി സ്പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ നാല് വർഷം കൂടി കഠിനതടവ് അനുഭവിക്കണം. 2021ലാണ് കേസിനാസ്പദമായ സംഭവം. വിവാഹിതയായ യുവതിയെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പിന്നീട് ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കിയെന്നുമാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ബാബുരാജ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.