ശരത്കുമാർ
Posted On
date_range Updated On
date_range മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ മർദിച്ച് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ
ചാലക്കുടി: മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ ഗുരുതരമായ പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. പരിയാരം കാഞ്ഞിരപ്പിള്ളി മണിയാടൻ വീട്ടിൽ ശരത് കുമാറാണ് (35) അറസ്റ്റിലായത്. കഴിഞ്ഞ മാസം 22ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.
സുഹൃത്തായ കൊല്ലംപറമ്പിൽ മഹേഷിനെയാണ് ഇയാൾ ഗുരുതരമായി പരിക്കേൽപ്പിച്ചത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് മഹേഷിനെ ഇടിക്കുകയും നിലത്തു വീണപ്പോൾ ചവിട്ടുകയും ചെയ്തു. കഴുത്തിന് ഗുരുതര പരിക്കേറ്റ മഹേഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ അബോധാവസ്ഥയിൽ തുടരുകയാണ്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.