നഗരസഭ ജങ്ഷനിൽ നടന്ന വാഹനാപകടം
Posted On
date_range Updated On
date_range അടിപ്പാത നിർമാണ സ്ഥലത്ത് വീണ്ടും അപകടം; ലോറികൾക്കിടയിൽ കാർ ഞെരിഞ്ഞമർന്നു
ചാലക്കുടി: ദേശീയ പാതയിൽ അടിപ്പാത നിർമാണം നടക്കുന്ന നഗരസഭ ജങ്ഷനിൽ വീണ്ടും അപകടം. രണ്ട് ലോറികൾക്കിടയിൽ കാർ ഞെരിഞ്ഞമർന്നു. യാത്രക്കാർ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ശനിയാഴ്ച രാവിലെ 11.30ഓടെയാണ് അപകടം. മാരുതി കാർ ടോറസ് ലോറിക്കും മറ്റൊരു വലിയ ലോറിക്കുമിടയിൽ പെടുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
അപകടത്തെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. അഗ്നി രക്ഷാസേന ചില്ലുകളും ഓയിലും പൊട്ടി റോഡിൽ വീണത് ശുദ്ധീകരിച്ചു. അടിപ്പാത നിർമാണം മുടങ്ങി കിടക്കുന്ന നഗരസഭ ജങ്ഷൻ അശാസ്ത്രീയ ഗതാഗതം മൂലം കാലങ്ങളായി അപകട കേന്ദ്രമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.