തൃശൂർ: തൃശൂർ സെൻട്രൽ തപാൽ പോസ്റ്റ്ഓഫിസ് പട്ടാളം റോഡിലെ കോർപറേഷൻ നൽകിയ പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് ദേശീയ പോസ്റ്റൽ ആൻഡ് പെൻഷനേഴ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. പട്ടാളം റോഡ് വികസന ഭാഗമായി പഴയ കെട്ടിടം പൊളിച്ച് പുതിയ സ്ഥലം അനുവദിച്ച് കെട്ടിടം നിർമിച്ച് നൽകിയിട്ടും പോസ്റ്റ്ഓഫിസ് മാറാത്തത് തപാൽവകുപ്പിന്റെ അനാസ്ഥയാണ്. സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപവത്കരണ യോഗം മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ജോൺസൺ ആവോക്കാരൻ അധ്യക്ഷത വഹിച്ചു. സി. മൊയ്തീൻകുട്ടി, എൻ.വി. വിനോദ്, കെ.എം. സാജൻ, സി.ജെ. വിൻസെൻ, വി.ആർ. മോഹൻ, കെ.എസ്. ഭാഗ്യശ്രീ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.