കോലഴിയിൽ അപകടത്തിൽ തകർന്ന കാർ
Posted On
date_range Updated On
date_range കോലഴിയിൽ വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്
മുളങ്കുന്നത്തുകാവ്: കോലഴിയിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. മീൻ കയറ്റി വന്ന ലോറി നിയന്ത്രണംവിട്ട് കാറിന്‍റെ പിറിൽ ഇടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. വ്യാഴാഴ്ച രാത്രി 9.30നാണ് അപകടം.
പരിക്കേറ്റ കോലഴി ഉമാനഗർ സ്ട്രീറ്റ് ഒന്ന് സ്വദേശികളായ പ്രാണതി, പ്രേരണ എന്നിവരെയും ഒരു കുട്ടിയെയും ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇതുവഴി വന്ന എക്സൈസ് വകുപ്പിന്‍റെ ജീപ്പിലാണ് ഉദ്യോഗസ്ഥർ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.