വേലൂർ കിരാലൂരിൽ വീടുകളിൽ കയറി മോഷണം നടത്തിയ നാടോടി സംഘം
Posted On
date_range Updated On
date_range പട്ടാപ്പകൽ വീടുകളിൽ കയറി മോഷണം; പ്രതികളെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി
വേലൂർ: പട്ടാപ്പകൽ വീടുകളിൽ കയറി മോഷണം നടത്തിയവരെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി.
കുറുമാൽ പള്ളിക്ക് സമീപമുള്ള അഞ്ചോളം വീടുകളിലാണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് അഞ്ചംഗ നാടോടി സംഘം എത്തിയത്. വീട്ടുമുറ്റത്തെ പാത്രങ്ങളും, ഇരുമ്പ് പൈപ്പുകളും, മറ്റു വീട്ടുപകരണങ്ങളും ചാക്കിലാക്കി കൊണ്ടുപോകാൻ ഒരുങ്ങിയ നാടോടി സ്ത്രീകളിൽ മൂന്നുപേരെ നാട്ടുകാർ പിടികൂടി.
രണ്ടുപേർ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ എരുമപ്പെട്ടി പൊലീസ് പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകിയ ശേഷം മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.