ആനക്കടവ് പാലം തകർന്നപ്പോൾ
പഴുവിൽ: ചാഴൂർ പഞ്ചായത്ത് ഒമ്പതാം വാർഡിൽ എച്ച്.ബി കനാലിനു കുറുകെ ഷട്ടർ നിർമാണം നടത്തുന്നതിനിടയിൽ സമീപത്തെ ആനക്കടവ് പാലം തകർന്നു. വൈക്കോച്ചിറയിലാണ് ഷട്ടർ നിർമാണം നടത്തുന്നത്. ഇവിടെയുള്ള പാലത്തിനോടു ചേർന്നാണ് ഷട്ടർ നിർമിക്കുന്നത് ഇതിനു വേണ്ടി ജെസിബി ഉപയോഗിച്ച് കുഴിയെടുത്തു കൊണ്ടിരുന്നപ്പോഴാണ് പാലത്തിന്‍റെ ഇരുകരകളിലുള്ള അബട്ട്മെൻറ് ഇടിഞ്ഞു വീണത്. സി.സി. മുകുന്ദൻ എം.എൽ.എ യുടെ ഫണ്ടിൽ നിന്ന് 46 ലക്ഷം ചെലവഴിച്ചാണ് ഷട്ടർ നിർമിക്കുന്നത്.
ആനക്കടവിൽ ചെറിയ വാഹനങ്ങൾ കടന്നുപോയിരുന്ന സ്ലൂയിസ് കം ബ്രിഡ്ജ് ആയിരുന്നു. ഇത് കഴിഞ്ഞ വർഷക്കാലത്ത് പൊട്ടിതകർന്നു. പ്രദേശത്തെ ജനങ്ങൾ ഉപയോഗിച്ചിരുന്ന യാത്രാമാർഗമായിരുന്നു ഇത്. അതിനാൽ ഭരണക്കാരുടെ ചുവപ്പുനാടക്കുരുക്കഴിക്കാൻ കാത്തു നിൽക്കാതെ പ്രദേശത്തെ ജനങ്ങൾ പാലം നിർമാണ കമ്മിറ്റി ഉണ്ടാക്കി. ജനകീയ കമ്മിറ്റിക്ക് പ്രദേശത്തുകാർ പണം നൽകി. മൂന്നു ലക്ഷം രൂപയോടടുത്തു ചെലവഴിച്ച് മാസങ്ങൾക്കുള്ളിൽ പാലം ഉയർന്നു. ഈ ജനകീയ പാലത്തിനാണ് ഇപ്പോൾ തകർച്ച സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.