മർദനമേറ്റ ബിന്ദു
Posted On
date_range Updated On
date_range അതിർത്തി തർക്കം: യുവതിക്ക് മർദനമേറ്റെന്ന് പരാതി
ചെന്ത്രാപ്പിന്നി: എടത്തിരുത്തി ചൂലൂരിൽ അതിർത്തി തർക്കത്തെ തുടർന്ന് യുവതിക്ക് മർദനമേറ്റതായി പരാതി. ചൂലൂർ വലിയാക്കൽ സുനിൽകുമാറിന്‍റെ ഭാര്യ ബിന്ദുവിന് (42) ആണ് മർദനമേറ്റത്. മുഖത്തും കഴുത്തിനും പരിക്കേറ്റ ബിന്ദുവിനെ പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം ബിന്ദു തന്‍റെ സ്ഥലത്തിന്‍റെ അതിർത്തിയിൽ കല്ല് സ്ഥാപിച്ചിരുന്നു. ഇത് തന്‍റെ വഴിയിലാണ് സ്ഥാപിച്ചതെന്ന് പറഞ്ഞ് അയൽവാസിയായ യുവാവ് എത്തുകയും, കല്ല് ഊരി മാറ്റുന്നത് തടയാൻ ചെന്ന ബിന്ദുവിനെ ആക്രമിക്കുകയായിരുന്നെന്നും പറയുന്നു.
സംഭവത്തിൽ ചൂലൂർ സ്വദേശി ഷെമീറിനെതിരെ കയ്പമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ബിന്ദു മർദിച്ചെന്ന് ആരോപിച്ച് ഷെമീറും കയ്പമംഗലം പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.