ഇരിങ്ങാലക്കുട സഹകരണ ബാങ്ക്; വായ്പ അനുവദിക്കുന്നതിൽ വീഴ്ചയെന്ന് ഓഡിറ്റ് റിപ്പോർട്ട്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ വായ്പകൾ അനുവദിക്കുന്നതിലും നടപടിക്രമങ്ങൾ പാലിക്കുന്നതിലുമുള്ള വീഴ്ചകൾ ചൂണ്ടിക്കാട്ടി ഫൊറൻസിക് ഓഡിറ്റ് റിപ്പോർട്ട്. ബാങ്കിൽ റിസർവ് ബാങ്കിന്റെയും അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെയും നിർദ്ദേശങ്ങൾക്കനുസരിച്ച് രൂപീകരിച്ച ‘ഫ്രോഡ് ഐഡൻറിഫിക്കേഷൻ കമ്മിറ്റി’ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മുൻ ബ്രാഞ്ച് മാനേജർക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിരിക്കുന്നത്.
മൂന്ന് കോടിയോളം രൂപ വായ്പ അനുവദിച്ചതിലും തിരിച്ചടവ് ശേഷി വിലയിരുത്തുന്നതിലും ഈടായി നൽകിയ സെക്യൂരിറ്റികളുടെ പര്യാപ്തത വിലയിരുത്തുന്നതിലും ജാഗ്രതക്കുറവും വീഴ്ചയും സംഭവിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ബാങ്കിനുണ്ടായ നഷ്ടം മാനേജരിൽ നിന്ന് ഈടാക്കുമെന്നും ക്രിമിനൽ വഞ്ചനക്ക് വകുപ്പ് തലത്തിലും നിയമപരവുമായുള്ള നടപടി നേരിടേണ്ടി വരുമെന്നും നോട്ടീസിൽ സൂചിപ്പിച്ചു.
കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച് 21 ദിവസത്തിനകം മറുപടി നൽകണമെന്നും ഇല്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബാങ്ക് മുൻ ചെയർമാൻ, ജനറൽ മാനേജർ, ഭരണ സമിതി അംഗങ്ങൾ, മാനേജർമാർ, വായ്പകളുടെ വില നിർണയം നടത്തിയവർ തുടങ്ങിയ 21 പേർക്കാണ് ആദ്യഘട്ടത്തിൽ നടന്ന ഫൊറൻസിക് ഓഡിറ്റ് കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.