ആ​റ്റൂ​ർ ഗ​വ. സ്കൂ​ളി​ന് സ​മീ​പം ലോ​ട്ട​റി ക​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ച് ക​യ​റി​യ​പ്പോ​ൾ

ലോട്ടറി കടയിലേക്ക് കാർ ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്ക്

ചെറുതുരുത്തി: ലോട്ടറി കടയിലേക്ക് കാർ ഇടിച്ചുകയറി മൂന്നു പേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. കടയുടമ ചേലക്കര പാറക്കാട് സ്വദേശി ബാബുവിനാണ് (55) ഗുരുതര പരിക്ക്. ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയിലെ ആറ്റൂർ ഗവ. സ്കൂളിന് സമീപം ലോട്ടറി കട നടത്തിയിരുന്ന ബാബുവിന്റെ കടയിലേക്ക് ഞായറാഴ്ച രാവിലെ പത്തിന് കാർ ഇടിച്ചു കയറുകയായിരുന്നു. വാഴക്കേട് ഭാഗത്ത് നിന്ന് ചേലക്കരയിലേക്ക് പോവുകയായിരുന്നു കാർ. കാർ യാത്രക്കാരായ രണ്ടുപേർക്കും പരിക്കേറ്റു. ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Car Crashes Into Lottery Shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.