പുലിക്കണ്ണി മേഖലയിൽ കുരങ്ങുശല്യം രൂക്ഷം
ആമ്പല്ലൂർ: കാട്ടാനശല്യത്തിൽ പൊറുതിമുട്ടിലായ പാലപ്പിള്ളി പുലിക്കണ്ണി, കവരംപിള്ളി, നടാംപാടം മേഖലകളില്‍ കുരങ്ങുശല്യവും രൂക്ഷമാകുന്നു. കൂട്ടമായെത്തുന്ന കുരങ്ങുകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതോടെ മേഖലയിലെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്.
കാട്ടാനശല്യത്തിന് പിന്നാലെ കുരങ്ങുശല്യവും കര്‍ഷകര്‍ക്കും നാട്ടുകാർക്കും വലിയ തലവേദനയായിരിക്കുകയാണ്. വ്യാപകമായ കൃഷിനാശം നേരിടുന്ന സാഹചര്യത്തില്‍ കുരങ്ങുകളെ തുരത്തണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് വനംവകുപ്പിന്റെ ആർ.ആർ.ടി സംഘമെത്തി കുരങ്ങുകളെ പ്രദേശത്തുനിന്ന് തുരത്തി. കാട്ടുമൃഗങ്ങളുടെ ശല്യം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കൃഷിയും ഉപജീവനമാര്‍ഗവും സംരക്ഷിക്കാന്‍ ശാശ്വത പരിഹാരം വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പ്രദേശത്തെ തെങ്ങുകളിൽ കയറി തേങ്ങകൾ മുഴുവൻ നശിപ്പിച്ചതോടെ ദുരിരത്തിലായിരിക്കുകയാണ് കർഷകർ. കൂട്ടമായെത്തുന്ന കുരങ്ങുകൾ വീടുകളിലെ ഭക്ഷണപദാർഥങ്ങൾ കൊണ്ടുപോകുന്നതായും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.