പഴഞ്ഞി ഗവ. ഹൈസ്കൂളിൽ വിദ്യാർഥികൾ അണിനിരന്ന് തീർത്ത കേരള ഭൂപടം 

കേരളപ്പിറവി ആഘോഷിച്ചു

ഒരുമനയൂർ: ഇസ്‍ലാമിക് വി.എച്ച്.എസ്.എസ് സ്കൂളിലെ വി.എച്ച്.എസ്.എസ് വിഭാഗം എൻ.എസ്.എസ് വളന്റിയർമാരുടെ നേതൃത്വത്തിൽ 70ാമത് കേരളപ്പിറവി ആഘോഷിച്ചു. ‘പ്രതീക്ഷയുടെ പുതിയ കേരളം’ പ്രമേയത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങളിൽ ലഹരിവിമുക്ത കേരളം എന്ന ലക്ഷ്യം മുൻനിർത്തി തയാറാക്കിയ വാഴയിലയിലെ പോസ്റ്റർ ഡിസൈനുകൾ ശ്രദ്ധേയമായി.

പുഴകളും ജലാശയങ്ങളും മാലിന്യമുക്തമായി കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതി കനോലി കനാലിൽ പ്രതീകാത്മകമായി ‘ലഹരിവിമുക്ത കേരളം’ പോസ്റ്റർ ഒഴുക്കി സന്ദേശം പ്രചരിപ്പിച്ചു. ഹെഡ്മിസ്ട്രസ് പി.കെ. റംല ബീവി, എം.കെ. സലീം, എ.എസ്. സന്ധ്യ, സാഞ്ജലി മുരളി, എം.ആർ. ഐശ്വര്യ, പി.എം. മുബീന, പി.എം. ഹസീന, എ.ബി. രോഹിണി, പി.ആർ. ഷീജ, ഹസീന, നൈശജ തുടങ്ങിയവർ പങ്കെടുത്തു.

കേരളപ്പിറവി ദിനത്തിൽ ബീച്ച് ലവേഴ്‌സ് ചാവക്കാട് ബീച്ചിൽ സംഘടിപ്പിച്ച കോസ്റ്റൽ വാക്കത്തൺ  

14 ജില്ലകളെ കോർത്തിണക്കി വിദ്യാർഥികളുടെ ഭൂപടാവിഷ്കാരം

പഴഞ്ഞി: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി പഴഞ്ഞി ഗവ. ഹൈസ്കൂളിൽ വിദ്യാർഥികൾ ഒരുക്കിയ കേരളത്തിന്റെ ഭൂപടാവിഷ്കാരം ശ്രദ്ധേയമായി. 14 ജില്ലകളെയും പ്രതിനിധീകരിച്ച് വിദ്യാർഥികൾ വിവിധ നിറങ്ങളിലുള്ള വസ്തുക്കൾ ഉയർത്തിപ്പിടിച്ച് അണിനിരന്നാണ് കേരളത്തിന്റെ മനോഹര ഭൂപടം തീർത്തത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എം. അലി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ മോനിഷാ രജീഷ്, പ്രധാനാധ്യാപിക പി.എം. മേഴ്സി, അധ്യാപകരായ അബൂബക്കർ, സുജേഷ് എന്നിവർ സംബന്ധിച്ചു.

കോസ്റ്റൽ വാക്കത്തൺ

ചാവക്കാട്: കേരളപ്പിറവി ദിനത്തിൽ ബീച്ച് ലവേഴ്‌സ് കോസ്റ്റൽ വാക്കത്തൺ സംഘടിപ്പിച്ചു. ചാവക്കാട് ബീച്ചിൽ നടന്ന ചടങ്ങ് എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി അബ്ദുല്ല തെരുവത്ത് വാക്കത്തൺ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ബീച്ച് ലവേഴ്‌സ് പ്രസിഡന്റ് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്. അക്ബർ, ഡോ. ഷൗജാത് മുഹമ്മദ്, മെക് സെവൻ പ്രസിഡന്റ് ആർ.ടി. ഇസ്മയിൽ എന്നിവർ സംസാരിച്ചു. സംഘടന സെക്രട്ടറി അബ്ദുൽ മനാഫ് സ്വാഗതവും ട്രഷറർ ഒ.കെ. സുധീർ നന്ദിയും പറഞ്ഞു. ഭാരവാഹികളായ സി. ഹുസൈൻ, എ.പി. ഖലീൽ, ടി.കെ. ഹനീഫ, ഉമ്മർ കരിപ്പായിൽ, മിഥുൻരാജ്, മുനീർ, സുധീരൻ മാസ്റ്റർ എന്നിവർ വാക്കത്തണിന് നേതൃത്വം നൽകി.

വൃക്ഷത്തൈ നട്ട് മെക് സെവൻ

ഗുരുവായൂർ: വ്യായാമ കൂട്ടായ്മയായ മെക് സെവൻ കാരക്കാട് യൂനിറ്റ് കേരളപ്പിറവി ദിനം വൃക്ഷത്തൈ നട്ട് ആഘോഷിച്ചു. മുംതാസ് ബഷീർ, ലാലി സുനിൽ, ഹസീന ബഷീർ, രത്നപ്രഭ സിദ്ധാർഥൻ, ലൈല മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചാരമുക്ക് യൂനിറ്റ് വൃക്ഷത്തൈ നടീൽ പരിപാടിക്ക് നസ്രിയ, ഷമീല ഹുസൈൻ, ഹാജറ ഖാദർ, മജ്ന ഫൈസൽ, റോഷ്നി ഇംതിയാസ്, ഷർമിള ഷംസുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Kerala birth celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.