തു​റ​ക്കു​ളം മാ​ർ​ക്ക​റ്റ് പു​ന​രു​ദ്ധ​രിക്കുന്നു

കു​ന്നം​കു​ളം: ന​ഗ​ര​സ​ഭ​യു​ടെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ തു​റ​ക്കു​ളം മാ​ർ​ക്ക​റ്റി​ന്റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​തി​യ ഘ​ട്ട​ത്തി​ലേ​ക്ക്. പ​ദ്ധ​തി​യു​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കും പു​തു​ക്കി​യ പ​ദ്ധ​തി​രേ​ഖ (ഡി.​പി.​ആ​ർ) ത​യാ​റാ​ക്കു​ന്ന​തി​നു​മാ​യി കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​യും തൃ​ശൂ​ർ ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജും ത​മ്മി​ൽ ഔ​ദ്യോ​ഗി​ക​മാ​യി ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. പ​ദ്ധ​തി​യു​ടെ ഓ​രോ ഘ​ട്ട​വും കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​ണ് ന​ഗ​ര​സ​ഭ ല​ക്ഷ്യ​മി​ടു​ന്ന​ത്.

മു​മ്പ് ബി.​ഒ.​ടി വ്യ​വ​സ്ഥ​യി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച തു​റ​ക്കു​ളം മാ​ർ​ക്ക​റ്റി​ന്റെ പ​ണി​ക​ൾ ചി​ല കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളെ​ത്തു​ട​ർ​ന്ന് പാ​തി​വ​ഴി​യി​ൽ നി​ല​ച്ചി​രു​ന്നു. എ​ന്നാ​ൽ, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മാ​ർ​ക്ക​റ്റി​ന്റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്ന​തി​ന് യാ​തൊ​രു​വി​ധ നി​യ​മ​ത​ട​സ്സ​ങ്ങ​ളു​മി​ല്ലെ​ന്ന് ന​ഗ​ര​സ​ഭ​ക്ക് കൃ​ത്യ​മാ​യ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​തോ​ടെ​യാ​ണ് പ​ദ്ധ​തി​ക്ക് വീ​ണ്ടും ജീ​വ​ൻ വെ​ച്ച​ത്. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ വി​ദ​ഗ്ധ സം​ഘം നേ​ര​ത്തെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് വി​ശ​ദ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. പൂ​ർ​ണ​മാ​യും സോ​ളാ​ർ വൈ​ദ്യു​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന രീ​തി​യി​ലാ​ണ് മാ​ർ​ക്ക​റ്റി​ന്റെ നി​ർ​മാ​ണം വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​റ​മെ ഫ്ലോ​റി​ങ്, ഇ​ല​ക്ട്രി​ക്ക​ൽ-​പ്ലം​ബി​ങ് വ​ർ​ക്കു​ക​ൾ, സെ​ൻ​ട്ര​ലൈ​സ്ഡ് എ.​സി, വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ് സൗ​ക​ര്യം, ഡ്രൈ​നേ​ജ്, സെ​ൻ​ട്ര​ലൈ​സ്ഡ് മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റ് (എ​സ്.​ടി.​പി), സോ​ളാ​ർ സം​വി​ധാ​നം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ ഡി.​പി.​ആ​ർ ത​യാ​റാ​ക്കു​ന്ന​ത്.

പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​നും പ്ര​സ്തു​ത തു​ക കൃ​ത്യ​മാ​യി തി​രി​ച്ച​ട​ക്കാ​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ ശേ​ഷി ക​ണ​ക്കാ​ക്കു​ന്ന​തു​മാ​യ കു​റ്റ​മ​റ്റ രീ​തി​യി​ലാ​ണ് ഡി.​പി.​ആ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന​ത്. തൃ​ശൂ​ർ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഇ.​എ. ജാ​സ്മി​ൻ, ആ​ർ​ക്കി​ടെ​ക്ച​ർ വി​ഭാ​ഗം പ്ര​ഫ​സ​ർ സി.​എ. ബി​ജു, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സൗ​മ്യ അ​നി​ല​ൻ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ പി.​ജി ജ​യ​പ്ര​കാ​ശ്, മു​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ.​കെ മ​നോ​ജ്, മു​ൻ​സി​പ്പ​ൽ എ​ൻ​ജി​നീ​യ​ർ ബി​ന​യ് ബോ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ച​ത്.

Tags:    
News Summary - Thurakulam Market is being renovated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.