കോ​ട്ട​പ്പു​റം കാ​യ​ലി​ൽ ന​ട​ന്ന ക​യാ​ക്കി​ങ് പ്ര​ദ​ർ​ശ​നം

കോട്ടപ്പുറം കായലിൽ ഇനി കയാക്കിങ്ങും

കൊ​ടു​ങ്ങ​ല്ലൂ​ർ: മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി പു​തു​താ​യി ആ​രം​ഭി​ച്ച സാ​ഹ​സി​ക വി​നോ​ദ​മാ​യ ക​യാ​ക്കി​ങ്ങി​ന്റെ പ്ര​ദ​ർ​ശ​ന​വേ​ദി​യാ​യി കോ​ട്ട​പ്പു​റം കാ​യ​ൽ. കാ​യ​ലി​ലെ ക​യാ​ക്കി​ങ് സൗ​ക​ര്യ​ങ്ങ​ൾ എ​റ​ണാ​കു​ള​ത്തെ പ്ര​മു​ഖ ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ വി.​എം. ജോ​ണി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ആ​ൻ​ഡ് സി.​ഇ.​ഒ കെ.​എ​സ്. ഷൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി, ബോ​ണ്ട് സ​ഫാ​രി, വേ​ദി​ക് വി​ല്ലേ​ജ് റി​സോ​ർ​ട്ട് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. 24 പ്ര​മു​ഖ ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

കോ​ട്ട​പ്പു​റം മാ​ർ​ക്ക​റ്റ് മു​സി​രി​സ് ബോ​ട്ട് ജെ​ട്ടി​യി​ൽ നി​ന്നാ​രം​ഭി​ച്ച ക​യാ​ക്കി​ങ് കോ​ട്ട​പ്പു​റം കാ​യ​ലി​ലൂ​ടെ സ​ഞ്ച​രി​ച്ച് കോ​ട്ട, പൈ​തൃ​ക മാ​ർ​ക്ക​റ്റ്, വേ​ദി​ക് വി​ല്ലേ​ജ് റി​സോ​ർ​ട്ട് എ​ന്നി​വ സ​ന്ദ​ർ​ശി​ച്ചാ​ണ് സ​മാ​പി​ച്ച​ത്.

Tags:    
News Summary - Kayaking Now in Kottappuram Backwaters: A New Tourism Experience for Visitors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.