ഡോ. ​പി. രാ​ജേ​ഷ് കു​മാ​ർ

കലാമണ്ഡലം രജിസ്ട്രാർ ഇന്ന് പടിയിറങ്ങുന്നു; നാലര വർഷം കൊണ്ട് നിരവധി വികസനം, ഒട്ടേറെ പഴിവാക്കുകളും കേട്ടു

ചെ​റു​തു​രു​ത്തി: കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ൽ നാ​ല​ര വ​ർ​ഷം കൊ​ണ്ട് നി​ര​വ​ധി വി​ക​സ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി ര​ജി​സ്ട്രാ​ർ ഡോ. ​പി. രാ​ജേ​ഷ് കു​മാ​ർ ശ​നി​യാ​ഴ്ച പ​ടി​യി​റ​ങ്ങു​ന്നു. ഏ​റെ പ​ഴി​വാ​ക്കു​ക​ൾ കേ​ട്ടും പു​തി​യ പ്രോ​ജ​ക്ടു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യാ​തെ​യും മ​ട​ങ്ങു​ന്ന ഇ​ദ്ദേ​ഹം തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളജിൽ പ​ഴ​യ അ​ധ്യാ​പ​ക ജീ​വി​ത​ത്തി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. നി​ര​വ​ധി ര​ജി​സ്ട്രാ​ർ​മാ​ർ താ​ൽ​ക്കാ​ലി​ക​മാ​യി എ​ത്തി​യെ​ങ്കി​ലും ആ​ർ​ക്കും ഇ​രി​പ്പു​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് 2022 ജൂ​ണി​ലാ​ണ് ഡോ. ​പി. രാ​ജേ​ഷ് കു​മാ​ർ ക​ലാ​മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ത്.

കാ​ട് പി​ടി​ച്ച് കി​ട​ന്ന നി​ള കാ​മ്പ​സ് ല​ക്ഷ​ങ്ങ​ളു​ടെ പ്രോ​ജ​ക്ടി​ൽ വ​ലി​യൊ​രു മ​ണ്ഡ​പം പോ​ലെ രൂ​പ​പ്പെ​ടു​ത്തി. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള നാ​ട​ക​ങ്ങ​ളും വി​ദേ​ശി​ക​ളു​ടെ വി​വി​ധ ക​ഥ​ക​ളി​ക​ളും അ​വി​ടെ അ​ര​ങ്ങി​ലെ​ത്തി. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ വാ​ട​ക​ക്ക് കൊ​ടു​ത്ത് വ​രു​മാ​നം ക​ലാ​മ​ണ്ഡ​ത്തി​ന്റെ വി​ക​സ​ന​ത്തി​ന് വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തു.

ര​ണ്ടാം ശ​നി​യാ​ഴ്ച​ക​ളി​ൽ വ​ള​ർ​ന്നു​വ​രു​ന്ന ക​ഥ​ക​ളി ക​ലാ​കാ​ര​ന്മാ​ർ​ക്ക് അ​വ​ത​രി​പ്പി​ക്കാ​ൻ വേ​ദി വി​ട്ടു​കൊ​ടു​ത്തു. ഹോ​സ്റ്റ​ലി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക മു​റി​ക​ളും മ​റ്റു അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും വി​ക​സി​പ്പി​ച്ചു.

കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച രം​ഗ​ക​ല മ്യൂ​സി​യം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ്. ഇ​ത് വി​ക​സി​പ്പി​ച്ചെ​ടു​ത്ത് വി​ദേ​ശി​ക​ൾ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും തു​റ​ന്നു കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ദ്ദേ​ഹം പ​ടി​യി​റ​ങ്ങു​ന്ന​ത്. നി​ര​വ​ധി വി​ദേ​ശി​ക​ൾ എ​ത്തു​ന്ന ക​ലാ​മ​ണ്ഡ​ല​ത്തി​ൽ എ.​ടി.​എം സൗ​ക​ര്യം ഉ​ണ്ടാ​ക്കി വ​രു​മാ​നം ക​ലാ​മ​ണ്ഡ​ല​ത്തി​ലേ​ക്ക് എ​ത്തി​ച്ചു. ത്രീ​സ്റ്റാ​ർ സൗ​ക​ര്യ​മു​ള്ള ഹോ​ട്ട​ൽ സം​വി​ധാ​നം പ​ണി ന​ട​ന്നു​വ​രി​ക​ക​യാ​ണ്. ക​ലാ​രൂ​പ​ങ്ങ​ളു​ടെ പ്ര​ക​ട​ന​ങ്ങ​ളി​ൽ മാ​പ്പി​ള ക​ല പോ​ലു​ള്ള​വ​യും ക​ലാ​മ​ണ്ഡ​ല​ത്തി​ലെ നി​ള ഫെ​സ്റ്റി​ൽ എ​ത്തി​ച്ച​പ്പോ​ൾ മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കി​യ​ത് കൊ​ണ്ടാ​വാം ഇ​ദ്ദേ​ഹം ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന നാ​ല​ര വ​ർ​ഷ​ത്തോ​ളം ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ഒ​രു അ​നി​ശ്ചി​ത​കാ​ല സ​മ​ര​വും ഉ​ണ്ടാ​യി​ല്ല. അ​ധ്യാ​പ​ക​രു​ടെ പി​ൻ​വാ​തി​ൽ നി​യ​മ​നം രാ​ഷ്ട്രീ​യ​ക്ക​ളി​ക​ളാ​ണെ​ന്ന് ആ​രോ​പി​ച്ച് വി​വി​ധ സം​ഘ​ട​ന​ക​ൾ ക​ലാ​മ​ണ്ഡ​ല​ത്തി​ലേ​ക്ക് സ​മ​രം ന​ട​ത്തി​​യെ​ങ്കി​ലും അ​തെ​ല്ലാം നേ​രി​ട്ടു. അ​ധ്യാ​പ​ക​രെ നി​യ​മി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം ഉ​റ​പ്പു​വ​രു​ത്തി. വി​ദ്യാ​ർ​ഥി​ക​ളു​ടെ മെ​സ്സി​ലെ​യും ഉ​ഴി​യാ​ൻ വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യി​ലെ​യും അ​ഴി​മ​തി​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ദ്യ​മാ​യി കോ​ഴി ബി​രി​യാ​ണി ന​ൽ​കി​യെ​ന്ന വി​വാ​ദ​വും കൂ​ത്ത​മ്പ​ല​ത്തി​ൽ ചെ​രു​പ്പി​ട്ട് ക​യ​റി എ​ന്നാ​രോ​പി​ച്ചു​ള്ള പ്ര​ശ്ന​ങ്ങ​ളു​മെ​ല്ലാം ഇ​ക്കാ​ല​ത്തു​ണ്ടാ​യി.

ക​ലാ​മ​ണ്ഡ​ലം ചാ​ൻ​സ​ല​ർ ജോ​ലി ചെ​യ്യാ​തെ കോ​ടി​ക​ൾ ശ​മ്പ​ളം വാ​ങ്ങി​ക്കു​ന്ന​താ​യ ആ​രോ​പ​ണ​വും ശ​ക്ത​മാ​യിയിരുന്നു. എ​ങ്കി​ലും എ​ല്ലാം ത​ര​ണം ചെ​യ്താ​ണ് ഇ​ദ്ദേ​ഹം പോ​കു​ന്ന​ത്. എ​ന്നാ​ൽ, ക​ല​യെ സം​ര​ക്ഷി​ക്കാ​ൻ ഇ​നി ഏ​തു ര​ജി​സ്ട്രാ​ർ പു​തി​യ​താ​യി എ​ത്തു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും പ​ങ്ക് വെ​ക്കു​ന്ന​ത്.

Tags:    
News Summary - Kalamandalam Registrar Retires Today: Highlights of a 4.5-Year Tenure Marked by Development and Controversies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.