അണ്ടത്തോട്: ദേശീയ ജലപാതയായ കനോലി കനാലിൽ കുളവാഴകൾക്കിടയിൽപെട്ട വള്ളവും അതിലുണ്ടായിരുന്ന മൂന്നുപേരെയും നാട്ടുകാർ രക്ഷപ്പെടുത്തി. പൊന്നാനി ബിയ്യത്തിൽനിന്ന് കരുവന്നൂർ ഭാഗത്തേക്ക് വള്ളംകളിക്കായി കൊണ്ടുപോവുകയായിരുന്ന പറക്കൊമ്പൻ എന്ന വള്ളമാണ് അണ്ടത്തോട് പാലം ഭാഗത്ത് കനോലി കനാലിലെ തിങ്ങിനിറഞ്ഞ കുളവാഴകൾക്കിടയിൽ പെട്ടത്. തിങ്കളാഴ്ച രാവിലെ 11നാണ് സംഭവം.
എഞ്ചിൻ ഉപയോഗിച്ചാണ് കനാലിലൂടെ വന്നതെങ്കിലും കുളവാഴകൾക്കിടയിൽപെട്ട വഞ്ചി മുന്നോട്ട് നീങ്ങിയില്ല. സംഭവമറിഞ്ഞെത്തിയ നാട്ടുകാരായ പുഴികുന്നത്ത് അബു, അലി, അബു താഹിർ, ഇബ്രാഹീം വാരിയത്തേൽ എന്നിവർ ചേർന്ന് കയർ കെട്ടിവലിച്ച് വഞ്ചി കരയിലേക്ക് അടുപ്പിക്കുകയായിരുന്നു. കുളവാഴകൾ തിങ്ങിനിറഞ്ഞതിനാൽ കനാലിൽ വെള്ളമൊഴുക്കും തടസ്സപെട്ടിട്ടുണ്ട്.
അണ്ടത്തോട് പൂഴികുന്ന് മുതൽ മന്ദലാംകുന്ന്, മൂന്നെയിനി, പനന്തറ, തങ്ങൾ പ്പടി കെട്ടുങ്ങൽ പാലം വരെയുള്ള കനാലിൽ കുളവാഴകൾ നിറഞ്ഞിരിക്കുകയാണ്. കുളവാഴകൾക്കിടയിൽ അറവ് ശാലകളിൽ നിന്നുള്ള മാലിന്യങ്ങളും ഉപേക്ഷിച്ചിട്ടുണ്ട്. വല വീശിയും ചെറുവഞ്ചികളിൽ പോയി മൽസ്യം പിടിച്ച് ഉപജീവനം നടത്തുന്ന ഉൾനാടൻ മൽസ്യതൊഴിലാളികൾക്കും കുളവാഴകൾ ഏറെ ദുരിതമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.