പി​ക്ക് അപ്പ് വാ​ൻ ഡ്രൈ​വ​റെ ആ​ക്ര​മി​ക്കാ​ൻ ക​ത്തി​യു​മാ​യി നി​ൽ​ക്കു​ന്ന പ്രതി

ഡ്രൈവർമാർ തമ്മിലെ തർക്കം; ഒരാൾക്ക് കുത്തേറ്റു

ഒല്ലൂർ: ഓട്ടോറിക്ഷ ഡ്രൈവറും പിക്ക് അപ്പ് വാൻ ഡ്രൈവറും തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. പിക്കപ്പ് വാൻ ഡ്രൈവർ പാല മംഗലം പാടത്തിൽ വീട്ടിൽ ജർമിയ (23) നാണ് കൈയിലും നെഞ്ചിലും കുത്തേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിയ ഒട്ടോറിക്ഷ ഡ്രൈവർ മാറ്റാ പുറം സ്വദേശി പെരിയമ്പലത്ത് വീട്ടിൽ വിമൽരാജ് (28)നെ ഒല്ലൂർ പൊലീസ് പിൻതുടർന്ന് പിടിക്കുടി.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കുരിയച്ചറ മുതൽ ഇവർ തമ്മിൽ തർക്കിച്ച് കൊണ്ടാണ് വന്നിരുന്നതെന്ന് പറയുന്നു. ഒല്ലൂർ സെന്‍ററിലെ ഗതാഗതക്കുരുക്കിൽ വെച്ച് പിക്കപ്പ് വാനിനെ മറി കടന്ന് ഒട്ടോറിക്ഷ നിറുത്തിയ ശേഷമാണ് വിമൽ രാജ് കത്തിയുമായി ജർമിയായുടെ അടുത്തെത്തിയത്. തുടർന്ന് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ജർമിയായുടെ കൈക്ക് സാരമായി പരിക്കുണ്ട്. നെഞ്ചിലെ പരിക്ക് ഗുരുതരമല്ല. പ്രതി മദ്യലഹരിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. 

Tags:    
News Summary - Argument between drivers; one stabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.