എ​ട​ക്ക​ഴി​യൂ​രി​ൽ ടോ​റ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന പി​ക്ക്​ അപ് വാ​ൻ

എടക്കഴിയൂരിൽ ടോറസും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഡ്രൈവറുടെ നില ഗുരുതരം

എടക്കഴിയൂർ: എടക്കഴിയൂർ നാലാംകല്ലിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. എറണാകുളത്തുനിന്നും ടവർ നിർമാണ സാമഗ്രികളുമായി വന്ന ഗുഡ്സ് കാരിയർ വാഹനവും ദേശീയപാത നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ശിവാലയ കൺസ്ട്രക്ഷന്റെ ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം.

വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. അപകടത്തിൽ ദോസ്ത് വാഹനത്തിന്റെ ഡ്രൈവർ പാലക്കാട് മുണ്ടൂർ നാമ്പുള്ളിപ്പുര സ്വദേശി അഭിജിത്തിന് ഗുരുതരമായി പരിക്കേറ്റു.

ഏറെ പരിശ്രമിച്ചാണ് അഭിജിത്തിനെ വാഹനത്തിനുള്ളിൽനിന്നും പുറത്തെടുത്തത്. ദേശീയപാത 66 എടക്കഴിയൂർ അതിർത്തി മുതൽ വടക്കോട്ട് കഴിഞ്ഞ ദിവസം മുതലാണ് ഗതാഗതത്തിനു തുറന്ന് കൊടുത്തത്.

Tags:    
News Summary - Accident: Taurus and pickup van collide in Edakzhiyur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.