അൻസൽ ആശുപത്രിയിൽ
കൊടുങ്ങല്ലൂർ: വിദ്യാർഥികളുമായി പോകുകയായിരുന്ന സ്കൂൾ ബസിന്റെ ഡ്രൈവറെ രണ്ടാംഗ സംഘം ക്രൂരമായി മർദിച്ചു. വള്ളിവട്ടം ഉമരിയ സ്കൂളിന്റെ ഡ്രൈവറും സാമൂഹ്യ പ്രവർത്തകനുമായ പി. വെമ്പല്ലൂർ പുന്നിലത്ത് അൻസൽ (43) ആണ് അക്രമത്തിനിരയായത്.
വ്യാഴാഴ്ച വൈകിട്ട് 3.30 മണിയോടെ ശ്രീനാരായണപുരം കട്ടൻ ബസാർ തെക്ക് കുഴിയാറിലാണ് ആക്രമണം നടന്നത്. സാരമായി പരിക്കേറ്റ അൻസലിനെ നാട്ടുകാർ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ പ്രവേശിച്ചു.
റോഡരികിൽ വാഹനമിട്ട് പഴക്കച്ചവടം നടത്തുന്ന ഷിഹാബ്, സുബൈർ എന്നിവരാണ് ആക്രമം നടത്തിയതെന്ന് അൻസലിന്റെ സഹോദരൻ പറഞ്ഞു. രാവിലെ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടു പോകുന്നതിനിടയിൽ ഹോൺ മുഴക്കിയതിനെ ചൊല്ലി ഇരുവരുമായി വാക്കുതർക്കം ഉണ്ടായിരുന്നു. അത് അപ്പോൾ തന്നെ തീരുകയും ചെയ്തിരുന്നു.
എന്നാൽ വൈകീട്ട് കുട്ടികളെ വീടുകളിലേക്ക് കൊണ്ടു പോകുന്നതിനിടയിൽ ഇരുവരും ബസ് കൈകാണിച്ചു നിർത്തി ഇരുമ്പുവടി, ഇഷ്ടിക തുടങ്ങിയവ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. അക്രമം കണ്ട കുട്ടികളും ഭയന്നു. നാട്ടുകാർ എത്തിയതോടെ അക്രമികൾ സ്ഥലം വിടുകയായിരുന്നു. മതിലകം പൊലീസ് ആശുപത്രിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.