എറിയാട്: അഴീക്കോട്-മുനമ്പം ഫെറി സർവിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കായലിൽ നീന്തിക്കിടന്ന് പ്രതിഷേധിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി ശോഭ സുബിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ. അഫ്സൽ, ജില്ല ജനറൽ സെക്രട്ടറി ബിനോയ് ലാൽ, സുമേഷ് പാനാട്ടിൽ, നിസാർ എറിയാട് എന്നിവരാണ് നാലര മണിക്കൂറോളം കായലിൽ നീന്തിക്കിടന്ന് പ്രതിഷേധിച്ചത്. പന്തം കത്തിച്ചാണ് പ്രവർത്തകർ പുഴയിലിറങ്ങിയത്. ബോട്ട് സർവിസ് നിലച്ച് 100 ദിവസമായിട്ടും ജില്ല പഞ്ചായത്ത് അധികൃതർ ഇടപെടാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ്, കെ.എസ്.യു സംസ്ഥാന ട്രഷറർ, യൂത്ത് കോൺഗ്രസ് നേതാവ് യദുകൃഷ്ണ എന്നിവർ കലക്ടറുമായി സംസാരിച്ചതിനെ തുടർന്ന് പ്രതിഷേധക്കാരുടെ ആവശ്യപ്രകാരം കലക്ടറുടെ ഇടപെടലിലാണ് സമരം അവസാനിപ്പിച്ചത്.
കഴിഞ്ഞമാസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കായൽ മറുകര നീന്തിക്കടന്ന് പ്രതിഷേധിച്ചിരുന്നു. പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രേട്ടറിയറ്റംഗം ടി.എം. കുഞ്ഞുമൊയ്തീൻ സമരം ഉദ്ഘാടനം ചെയ്തു.
പി.എ. മനാഫ്, നിധീഷ് കുമാർ, പി.എ. കരുണാകരൻ, എവിൻ സിന്റോ, കെ.കെ. സഫറലി ഖാൻ, മൊയ്ദീൻ എസ്.എൻ. പുരം, പ്രവിത ഉണ്ണികൃഷ്ണൻ, ഷെഫി മൂസ, വൈശാഖ് ചെന്ത്രാപ്പിന്നി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.