എസ്.എൻ.ഡി.പി യോഗം ദേവമംഗലം ശാഖയിൽ നടന്ന ശ്രീനാരായണഗുരു ജയന്തി ഘോഷയാത്ര

ഐക്യസന്ദേശവുമായി അയ്യൻകാളി, ശ്രീനാരായണ ഗുരു ജയന്തി ആഘോഷം

ചാലക്കുടി: അബേദ്കർ സ്മാരക സാംസ്കാരിക സമിതിയും എട്ടോളം സാമുദായിക സംഘടനകളും സംയുക്തമായി ശ്രീ നാരായണഗുരുവിന്റെയും അയ്യൻകാളിയുടെയും സംയുക്ത ജയന്തി ആഘോഷം സംഘടിപ്പിച്ചു. ചാലക്കുടി നഗരസഭ അധ്യക്ഷ ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു. പടന്ന മഹാ സഭ സെക്രട്ടറി പി.എം. പുഷ്പാംഗദൻ അധ്യക്ഷത വഹിച്ചു. വി.ജെ. ജോജി, അഡ്വ. ബിജു എസ്. ചിറയത്ത്, ടി.എം. രതീശൻ, പി.സി. ശശി എന്നിവർ സംസാരിച്ചു.

ചാലക്കുടി നോർത്ത് ബസ് സ്റ്റാൻഡിൽ നിന്ന് ജയന്തി യാത്ര നടത്തി. ഘോഷയാത്രയിൽ പ്രതീകാത്മകമായി വില്ലുവണ്ടി യാത്രയും കണ്ണാടി പ്രതിഷ്ഠയും നടത്തി.

സാംബവ മഹാസഭ ചാലക്കുടി യൂനിയന്റെ അഭിമുഖ്യത്തിൽ ശ്രീനാരായണഗുരു, അയ്യൻകാളി ജയന്തി ആഘോഷിച്ചു. സാംബവ മഹാസഭ സംസ്ഥാന ഡയറക്ട് ബോർഡ് അംഗം പി.കെ. ശങ്കർദാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് ശശി കോട്ടായി അധ്യക്ഷത വഹിച്ചു. കോടശ്ശേരി പഞ്ചായത്ത് അംഗം കെ.ആർ. രാധാകൃഷ്ണൻ, യൂനിയൻ സെക്രട്ടറി വി.എം. സുബ്രൻ, ജില്ല ജോ. സെക്രട്ടറി കലാഭവൻ ജയൻ , യൂനിയൻ ഖജാൻജി എ.എം.സുബ്രൻ, കെ.എം. രാജൻ, സാജൻ പോട്ടോടത്തി എന്നിവർ സംസാരിച്ചു.

സാമൂഹിക പരിഷ്കർത്താവും നവോത്ഥാന നായകനുമായ മഹാത്മ അയ്യങ്കാളിയുടെ 163 ജയന്തി ദിനം കെ.പി.എം.എസ് വൈന്തല ശാഖ സമുചിതം ആഘോഷിച്ചു.

ശാഖ പ്രസിഡന്റ് ലീലാ മോഹനൻ പതാക ഉയർത്തി. അനുസ്മരണ സമ്മേളനം കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മനോജ് ഉദ്ഘാടനം ചെയ്തു. ലീല മോഹൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സീന ജോസ്, എസ്.സി പ്രമോട്ടർ ഗോപിക അഭിലാഷ്, കെ.കെ. രമേഷ്, ഗീതാ ഭാസി തുടങ്ങിയവർ സംസാരിച്ചു. ഘോഷയാത്രയും കലാപരിപാടികളും സംഘടിപ്പിച്ചു.

കയ്പമംഗലം: എസ്.എൻ.ഡി.പി യോഗം ചെന്ത്രാപ്പിന്നി ശ്രീകുമാരമംഗലം ശാഖയിൽ പ്രസിഡന്റ് ജയരാജൻ മേനോത്ത്പറമ്പിൽ പതാക വന്ദനം നടത്തി. നാട്ടിക യൂനിയൻ സെക്രട്ടറി മോഹനൻ കണ്ണംപുള്ളി ഭദ്രദീപം കൊളുത്തി. ശാഖ സെക്രട്ടറി ഗോപിനാഥൻ പോത്താംപറമ്പിൽ ഗുരുപൂജക്ക് നേതൃത്വം നൽകി. കൃഷ്ണപ്രിയ സുജേഷ്, യൂനിയൻ കമ്മിറ്റി അംഗം പ്രചോദ് പണിക്കശ്ശേരി എന്നിവർ സംസാരിച്ചു.

എസ്.എൻ.ഡി.പി യോഗം ദേവമംഗലം ശാഖയിൽ ഗുരു പൂജക്കും ഗുരുദേവ സമൂഹ പ്രാർഥനക്കും ക്ഷേത്രം മേൽശാന്തി പ്രശോഭ് മുഖ്യകാർമികത്വം വഹിച്ചു. ശാഖ പ്രസിഡന്റ് ടി.വി.വിശ്വംഭരൻ പതാക ഉയർത്തി. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ, ബൈജു ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഘോഷയാത്രയും പ്രസാദ വിതരണവും നടത്തി.

എസ്.എൻ.ഡി.പി യോഗം പെരിഞ്ഞനം ഈസ്റ്റ് ശാഖയിൽഎസ്.എൻ.ഡി.പി യോഗം വനിതാ സംഘം യൂനിയൻ പ്രസിഡന്റ് ജോളി ദിൽഷൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ഇ.ആർ.കാർത്തികേയൻ അധ്യക്ഷത വഹിച്ചു. പി.ഡി.ശങ്കരനാരായണൻ, വിനയകുമാർ കാരയിൽ, പി.കെ.ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഗുരുപൂജ, പതാക വന്ദനം, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം തുടങ്ങിയവ സംഘടിപ്പിച്ചു.

വാടാനപ്പള്ളി: പി.കെ.എസ്. നാട്ടിക ഏരിയ കമ്മിറ്റി അയ്യൻകാളി ജന്മദിനാചരണം സംഘടിപ്പിച്ചു. സംസ്ഥാനകമ്മിറ്റി അംഗം കെ.എ. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. വി.എ. ഷാജുദ്ദീൻ, കെ.കെ. സേതുനാഥ്, സി.കെ. ശിവരാജൻ, കെ.സി. സുധ, റജീന രാജു, മുഹമ്മദ് അരവാശ്ശേരി, എ.ആർ. വാസു, കെ.ആർ. വിനയൻ, കെ.എ. സുരേഷ്, സി.ജെ. ദീക്ഷിദ്, സരിത സുരേഷ് എന്നിവർ സംസാരിച്ചു. ശ്രീകലദേവാനന്ദൻ സ്വാഗതവും വി.കെ. മധു നന്ദിയും പറഞ്ഞു.

തൃപ്രയാർ: നാട്ടിക ഗുരുമന്ദിരാങ്കണത്തിൽ രാവിലെ ഗുരുപൂ ജ നടന്നു. ആഘോഷ കമ്മിറ്റി പ്രസിഡന്റ് ടി.ആർ. വിജയരാഘവൻ പതാക ഉയർത്തി. വാഹന പ്രചാരണ ഘോഷയാത്രയും നടന്നു. സുരേഷ് ഇയാനി, ബൈജു കോറോത്ത് എൻ.എ.പി സുരേഷ് കുമാർ, സി.പി. രാമകൃഷ്ണൻ, ടി.കെ. ദയാനന്ദൻ, വി.ബി. പ്രേംദാസ്, ജയപ്രകാശ് വാളക്കടവിൽ, അംബിക ടീച്ചർ, ഷീല രാജൻ, സിദ്ധപ്രസാദ് എന്നിവർ നേതൃത്വം നൽകി. തൃപ്രയാറിൽ നടന്ന ഘോഷയാത്രക്ക് നാട്ടിക യൂനിയൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് നേതൃത്വം നൽകി. വലപ്പാട്, എടമുട്ടം എന്നിവിടങ്ങളിലും ആലോഷ പരിപാടികൾ നടന്നു.

അവിട്ടത്തൂര്‍: കെ.പി.എം.എസ് അവിട്ടത്തൂര്‍ ശാഖയുടെ അയ്യൻകാളി ജന്മദിനാഘോഷം അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം.പി. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.

കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതിയംഗം മുരളി ഹരിതം, സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍, സംസ്ഥാന നിര്‍വാഹക സമിതിയംഗം പി.കെ. ശിവന്‍, സംസ്ഥാന സമിതിയംഗം ചന്ദ്രന്‍ മനവളപ്പില്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. ശിവന്‍, പഞ്ചായത്തംഗങ്ങളായ സി.എസ്. ഓമനക്കുട്ടന്‍, വിദ്യ നെഹ്റു, ബിന്ദു സതീശന്‍, കെ.പി.എം.എസ് ഭാരവാഹികളായ എ.സി. രാമകൃഷ്ണന്‍, ഇ.കെ. മോഹന്‍ദാസ്, സി.വി. ശിവന്‍, ടി.കെ. ജയന്‍, എം.വി. രജിതന്‍ എന്നിവര്‍ സംസാരിച്ചു.

ചാലക്കുടി: എസ്.എൻ.ഡി.പി യൂനിയന്റെ വിവിധ ശാഖകളിൽ ശ്രീനാരായണ ഗുരുവിന്റെ 172ാം ജയന്തി ആഘോഷങ്ങൾ നടത്തി. കൂടപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രാങ്കണത്തിൽ യൂനിയൻ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ പീതപതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ കൊളത്താപ്പിള്ളി, എ.ടി. ബാബു, ബാബു തുമ്പരത്തി, ഇ.എസ്.അനിയൻ, ഏ.കെ.സുഗതൻ, ബിജി ഹരി, സത്യൻ തുടങ്ങിയവർ സംസാരിച്ചു. ഗുരുമണ്ഡപത്തിൽ കെ.ബാബുലാൽ ശാന്തി ഗുരുപൂജ നിർവഹിച്ചു. തുടർന്ന് ഘോഷയാത്ര നടത്തി. ഉച്ചക്ക് പിറന്നാൾ സദ്യ നടത്തി.

നോർത്ത് ചാലക്കുടി ശാഖയിൽ ശാഖ പ്രസിഡന്റ് എ.ടി. ബാബു പതാക ഉയർത്തി. കാരക്കുളത്തുനാട് എസ്.എൻ.ഡി.പി ശാഖയിൽ ചതയദിനാഘോഷ പരിപാടികൾ എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂനിയൻ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് അനിൽ മഠത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

ശാഖ സെക്രട്ടറി ഷിബു തയ്യിൽ, എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂനിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പള്ളി, വനിതസംഘം സെക്രട്ടറി അജിത നാരായണൻ, കാരക്കുളത്തുനാട് ശാഖ എസ്.എൻ.ഡി.പി വനിതസംഘം പ്രസിഡന്റ് മിനി ചന്ദ്രശേഖർ, സെക്രട്ടറി ആശ മുരളീധരൻ , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.കെ. ദിനേഷ് എന്നിവർ സംസാരിച്ചു.

വെള്ളാങ്കല്ലൂർ: കോണത്തുകുന്ന് കിഴക്കുംമുറി 555 നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ അയ്യൻകാളി ജയന്തി ആഘോഷിച്ചു.

വൈസ് പ്രസിഡന്റ് തങ്കമണി സുബ്രഹ്മണ്യൻ പതാക ഉയർത്തി. അനുസ്മരണ സമ്മേളനത്തിൽ ശാഖ പ്രസിഡന്റ് ശശി കോട്ടോളി അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസു വെളുത്തേരി ഉദ്ഘാടനം ചെയ്തു.

കേരള സംഗീത നാടക അക്കാദമി മുൻ നിർവാഹ സമിതി അംഗവും പ്രശസ്ത നാടക കലാകാരനുമായ പുല്ലൂർ സജു ചന്ദ്രൻ സമ്മേളനത്തിൽ മുഖ്യാതിഥിയായി.

പഞ്ചായത്ത് അംഗം മിനി രാജൻ, പി.വി. ശ്രീനിവാസൻ, എം.കെ. ബാബു, വിശ്വഭരൻ കാട്ടകത്ത്, രേഖ ബാബു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാകായിക മത്സരങ്ങളും നടവരമ്പ് റിഥം ആർട്സിന്റെ ‘കള്ളൻ കലിപ്പിലാണ്’ നാടകവും അരങ്ങേറി.

Tags:    
News Summary - Ayyankali, Guru Jayanti Celebrated With Unity Message

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.