Posted On
date_range Updated On
date_range കപ്പേളയില്‍ മോഷണശ്രമം
ആമ്പല്ലൂർ: കല്ലൂര്‍ ആലേങ്ങാട് കപ്പേളയില്‍ മോഷണശ്രമം. ഭണ്ഡാരത്തിന് പുറത്തെ താഴ് തകര്‍ത്ത നിലയിലാണ്. എന്നാല്‍ ഭണ്ഡാരത്തിനകത്ത് ഉണ്ടായിരുന്ന പൂട്ട് തകര്‍ക്കാന്‍ സാധിക്കാത്തതിനാല്‍ മോഷണം നടത്താനായില്ല. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. രണ്ട് ദിവസം മുമ്പ് ഈ പ്രദേശത്ത് ആളില്ലാത്ത വീട്ടില്‍ നിന്ന് പട്ടാപകല്‍ എട്ടര പവന് സ്വര്‍ണം കവര്‍ന്നിരുന്നു. ഈ കേസില്‍ ഇതുവരെയും പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല. കല്ലൂര്‍, ആലേങ്ങാട്, മുട്ടിത്തടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മോഷണശ്രം നടക്കുന്നുണ്ടെന്നും ഈ ഭാഗത്ത് റബര്‍ ഷീറ്റുകളും ഒട്ടുപാലും മോഷണം പോകുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.