പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range ബാറിലെ വഴക്കിനിടെ കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
തൃപ്രയാർ: ബാറിൽ വെച്ച് വടിവാൾ വീശി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടിക എ.കെ.ജി നഗറിൽ വടക്കേക്കാട്ട് വീട്ടിൽ അമൽ (26), പട്ടാട്ടു വീട്ടിൽ മിഥുൻ (21) എന്നിവരാണ് അറസ്റ്റിലായത്. വിഷു ദിവസം രാത്രി ഏഴോടെ തളിക്കുളത്തുള്ള ബാറിൽ വെച്ച് പ്രതികളെ തുറിച്ച് നോക്കി എന്നാരോപിച്ച് നാട്ടിക സ്വദേശിയായ പള്ളത്ത് വീട്ടിൽ വിബിൻകുമാറിനെ (45) വാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.