Posted On
date_range Updated On
date_range ബസിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; ആർ.ടി ഓഫിസ് ജീവനക്കാരൻ അറസ്റ്റിൽ
ആമ്പല്ലൂർ: കെ.എസ്.ആർ.ടി.സി ബസിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആർ.ടി ഓഫിസ് ജീവനക്കാരൻ അറസ്റ്റിൽ. വടമ ഐവീട്ടിൽ രാജീവാണ് (50) പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായത്. തൃശൂർ ആർ.ടി ഓഫിസിലെ ഡ്രൈവറാണ്. ഒരാഴ്ച മുമ്പ് നന്തിക്കരയിലാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായി അറിഞ്ഞ പൊലീസ് അവിടെയെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പുതുക്കാട് എസ്.എച്ച്.ഒ യു.എച്ച്. സുനിൽദാസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.