പ്രതി ജോജി
മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ
വേലൂർ: മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വേലൂർ വെങ്ങിലശ്ശേരി മണിമലർക്കാവിന് സമീപം അറയ്ക്കൽ വീട്ടിൽ ജോജിയെയാണ് (41) എരുമപ്പെട്ടി എസ്.ഐ കെ. അനുദാസും സംഘവും അറസ്റ്റ് ചെയ്തത്. വേലൂർ വെങ്ങിലശേരി വെൻമേനാട് വീട്ടിൽ ഉദയനെയാണ് (45) ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചത്.
തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ജോജിയുടെ വീട്ടിലിരുന്ന് ഇരുവരും മദ്യപിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. ജോജിയുടെ വീട്ടിൽനിന്ന് സ്വർണം കാണാതായെന്നും ഉദയനാണ് എടുത്തതെന്നും ആരോപിച്ചാണ് ജോജി വെട്ടുകത്തി ഉപയോഗിച്ച് വെട്ടിയത്. പരിക്കേറ്റ ഉദയൻ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൽപിടിത്തത്തിനിടയിൽ ജോജിക്കും പരിക്കേറ്റിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജോജിയെ ആശുപത്രി വിട്ടതിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
എസ്.ഐ എം.ആർ. ജയകുമാർ, എ.എസ്.ഐ എ.വി. സജീവ്, പൊലീസ് ഉദ്യോഗസ്ഥരായ ഷിബു ജോർജ്, സുരേഷ് ബാബു, കെ.ടി. അനിൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.