വീട് കയറിയുള്ള ആക്രമണം: കേസെടുത്തു

ക​യ്പ​മം​ഗ​ലം: ഉ​ത്രാ​ട​ദി​ന​ത്തി​ൽ ചാ​മ​ക്കാ​ല​യി​ൽ സം​ഘം​ചേ​ർ​ന്ന് വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. ചാ​മ​ക്കാ​ല സ്വ​ദേ​ശി​ക​ളാ​യ ചാ​രി​ച്ചു​റ്റി വി​നീ​ഷ് (30), സു​ഹൃ​ത്താ​യ കോ​വി​ൽ തെ​ക്കേ​വ​ള​പ്പി​ൽ സു​മേ​ഷ് (36) എ​ന്നി​വ​രെ​യാ​ണ് എ​ട്ടം​ഗ സം​ഘം വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച് കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്. ര​ണ്ടു പേ​രെ​യും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ത്രാ​ട​ദി​ന​ത്തി​ൽ രാ​ത്രി പ​ത്തോ​ടെ ചാ​മ​ക്കാ​ല രാ​ജീ​വ് റോ​ഡി​ന​ടു​ത്ത വീ​ട്ടി​ൽ വി​നീ​ഷും സു​ഹൃ​ത്താ​യ സു​മേ​ഷും ഇ​രി​ക്കു​മ്പോ​ഴാ​ണ് എ​ട്ടം​ഗ​സം​ഘം വ​ന്ന് ഒ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ ആ​ക്ര​മി​ക്കു​ക​യും ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യും ചെ​യ്ത​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.