പ്രതി ദയാലാൽ
യുവതിക്ക് പീഡനം: മെഡി. കോളജിന് വീഴ്ചയില്ലെന്ന് പ്രാഥമിക റിപ്പോർട്ട്
മുളങ്കുന്നത്തുകാവ്: വിഷം ഉള്ളില്‍ ചെന്ന് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി ലൈംഗിക അതിക്രമത്തിന് വിധേയമായ സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം തയാറാക്കിയ റിപ്പോർട്ടിൽ കോളജിന് വീഴ്ചയില്ലെന്ന് പറയുന്നു.
യുവതി അബോധാവസ്ഥയിലാണ് അതിക്രമം നേരിട്ടത്. പിന്നീട് യുവതി ദുരനുഭവം വെളിപ്പെടുത്തിയതനുസരിച്ചാണ് അധികൃതര്‍ പൊലീസിന് വിവരം കൈമാറിയതെന്നും ആശുപത്രി സുപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഡി.എം.ഇക്ക് കൈമാറി. സംഭവത്തില്‍ മെഡി. കോളജിന് വീഴ്ചയില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നത്. 108 ആംബുലൻസിലാണ് യുവതിയെ എത്തിച്ചത്.
വനിത ജീവനക്കാർ ആംബുലൻസിൽ ഉണ്ടായിരുന്നില്ല. അടുത്തബന്ധു എന്നാണ് പ്രതി ദയാലാൽ മെഡി. കോളജിൽ പറഞ്ഞത്. വെള്ളിയാഴ്ചയാണ് വിഷം ഉള്ളില്‍ ചെന്ന യുവതി മെഡി.കോളജില്‍ ചികിത്സയിലിരിക്കെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരന് പീഡിപ്പിച്ചത്.
യുവതിയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽനിന്ന് വിദഗ്ധ ചികിത്സക്ക് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ആംബുലൻസിൽ യുവതിയോടൊപ്പം സഹായിയായി കയറിയ പ്രതി ബന്ധുവെന്ന വ്യാജേന മെഡിക്കല്‍ കോളജില്‍ തങ്ങിയാണ് പീഡനം നടത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.