പോൾസൺ
Posted On
date_range Updated On
date_range 18 ലിറ്റർ മദ്യവുമായി അറസ്റ്റിൽ
അതിരപ്പിള്ളി: പിള്ളപ്പാറയിൽ അളവിൽ കൂടുതൽ മദ്യം കൈവശം വച്ചയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അതിരപ്പിള്ളി പിള്ളപ്പാറ ആച്ചാടൻ വീട്ടിൽ പോൾസൺ (62) ആണ് അറസ്റ്റിലായത്. അനധികൃതമായി വിൽപന ലക്ഷ്യമിട്ട് 18 ലിറ്റർ മദ്യം കൈവശം വച്ച കുറ്റത്തിന് ചാലക്കുടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും ഇയാൾക്കെതിരെ കേസെടുത്തു.
പ്രിവന്റീവ് ഓഫിസർമാരായ കെ.എസ്. സതീഷ് കുമാർ, പി.പി. ഷാജി, ഗ്രേഡ് പ്രിവന്റീവ് ഓഫിസർ ജെയ്സൻ ജോസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.