അരിമ്പൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ റോഡിൽ സാമൂഹികവിരുദ്ധർ കുപ്പിച്ചില്ലുകളും മാലിന്യവും തള്ളിയ നിലയിൽ
കാഞ്ഞാണി: റോഡിൽ കുപ്പിച്ചില്ലുകളും മാലിന്യവും വിതറി സാമൂഹികവിരുദ്ധരുടെ ശല്യം. അരിമ്പൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് മുന്നിലൂടെ വെളുത്തൂരിലേക്ക് പോകുന്ന ബാങ്ക് പറമ്പ് റോഡിലാണ് കുപ്പികൾ തകർത്ത് എറിഞ്ഞത്. റോഡിന് സമീപത്ത് കൂട്ടിവെച്ചിരുന്ന ചാക്കു കണക്കിന് മാലിന്യമാണ് പുറത്തേക്ക് വലിച്ചെറിഞ്ഞിട്ടുള്ളത്. മദ്യകുപ്പികൾ റോഡിലാകെ തകർത്ത് ഇട്ടിരിക്കുകയാണ്. വീട്ടു മാലിന്യങ്ങളും വിതറിയിട്ടിട്ടുണ്ട്.
റോഡിൽ 50 മീറ്ററോളം ദൂരം കുപ്പിയും ചില്ലുകളും നിറഞ്ഞ നിലയിലായിരുന്നു. റോഡരികിലും സമീപത്തെ പറമ്പുകളിലും മാലിന്യം തള്ളുന്നവർ സജീവമാണ്. ഉൾറോഡ് ആയതിനാൽ പുറമെ നിന്നുള്ളവർ ഇവിടെ മാലിന്യം നിക്ഷേപിക്കാൻ സാധ്യത കുറവാണ്. ഇതുവഴി സ്ഥിരമായി സഞ്ചരിക്കുന്നവരോ പ്രദേശത്തു എന്നെയുള്ള മറ്റാരൊക്കേയോ ആകാം മാലിന്യം തള്ളുന്നത് എന്നാണ് കരുതുന്നത്.
സമീപത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ അപരിചിതരായ യുവാക്കളെ സംശയാസ്പദമായ രീതിയിൽ പ്രദേശത്ത് കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. അന്തിക്കാട് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.