ന്നാ നമുക്ക് പോയി ആഘോഷിക്കാം... സഹനവും പോരാട്ടവും ഒന്നിച്ചിഴചേർന്ന ചെറുത്തുനിൽപ്പ്. ദേശമെന്ന വികാരം സിരകളിൽ തീപടർത്തിയ കാലം. ഒരുനാടാകെ അതിന്‍റെ സാംസ്കാരികവും ബൗദ്ധികവുമായ നിലനിൽപ്പിനായി അണിചേർന്ന പോരാട്ട നാളുകൾ. വൈദേശിക ശക്തികൾക്കെതിരെ ചെറുത്തുനിൽപ്പിനിടെ ജീവൻ നഷ്ടമായ മഹത്തുകൾ നിരവധി. വെള്ളക്കാരോട് വർഷങ്ങളോളം നീണ്ട സമരത്തിൽ മഹാത്മാക്കളുടെ ചോരയും നീരും ഇറ്റുവീണ മണ്ണിൽ നിശ്ചയദാർഢ്യത്തോടെ അവരുയർത്തിയ മൂവർണക്കൊടി തലമുറകൾക്ക് തണലായി. ന്നാ നമുക്ക് പോയി ആഘോഷിക്കാം, 75ാമത് സ്വാഭിമാനത്തിന്‍റെ സ്വതന്ത്രദിനങ്ങൾ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.