രതീഷ്
കുമാറാർ
Posted On
date_range Updated On
date_range മോഷണക്കേസിലെ പ്രതി അറസ്റ്റില്‍
ആളൂര്‍: കല്ലേറ്റുങ്കരയിലെ സ്വകാര്യ സ്ഥാപനത്തില്‍നിന്ന് പണം മോഷ്ടിച്ച കേസിലെ പ്രതിയെ ആളൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. ചിറ്റിശ്ശേരി കൊട്ടേക്കാട് വീട്ടില്‍ രതീഷ്‌കുമാറാണ് പിടിയിലായത്. ഇയാള്‍ രണ്ടാഴ്ച മുമ്പ് കല്ലേറ്റുങ്കരയിലെ സ്വകാര്യ സ്ഥാപനത്തില്‍നിന്ന് 17,500 രൂപ മോഷ്ടിച്ചിരുന്നതായി പൊലീസ് പറഞ്ഞു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ കുറ്റിപ്പുറം സ്‌റ്റേഷന്‍ പരിധിയില്‍ വാഹന മോഷണക്കേസിലും പ്രതിയായിട്ടുണ്ട്.
ഈ കേസിലെ വാഹനം ആളൂര്‍ പൊലീസ് കണ്ടെത്തി കുറ്റിപ്പുറം പോലീസിന് കൈമാറിയിരുന്നു. പുതുക്കാട്, കൊടുങ്ങല്ലൂര്‍, കുറ്റിപ്പുറം, കോഴിക്കോട് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ഇരിങ്ങാലക്കുട പൊലീസിന്റെ സഹായത്തോടെ ആളൂര്‍ എസ്.ഐ. സുബിന്ദ്, സി.പി.ഒമാരായ ജോസഫ്, റിക്‌സണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.