ഗ​ണേ​ഷ്

വീട്ടിൽ ചാരായം വാറ്റിയ യുവാവ് അറസ്റ്റിൽ

പഴയന്നൂർ: വീട്ടിൽ ചാരായം വാറ്റിയ യുവാവ് അറസ്റ്റിൽ. കിളിനിക്കടവ് പാറക്കോട്ടുപടി ചക്കംകുളങ്ങര വീട്ടിൽ ഗണേഷാണ് (41) എക്‌സൈസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്ന് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 45 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. പ്രിവന്റീവ് ഓഫിസർ വി. രതീഷ്, വി.എം.കെ ബിനു, സിവിൽ എക്സൈസ് ഓഫിസർ എ.ഡി. പ്രവീൺ, എം.എസ്. ജിദേഷ്കുമാർ, വി. തൗഫീഖ്, എമ്മി ജോർജ്, വി. സബിത എന്നിവരുടെ സംഘവുമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - A young man was arrested for preparing alcohol at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.