representational image
കേച്ചേരി: അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ അപകടത്തിൽപെട്ട വാഹനവും ഓടിച്ചിരുന്നയാളെയും പൊലീസ് പിടികൂടി. പാവറട്ടി പുതുമനശ്ശേരി പണിക്കവീട്ടിൽ നൗഷാദിനെയാണ് (50) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പിക്അപ് വാനും കസ്റ്റഡിയിലെടുത്തു. അപകടത്തിൽ കേച്ചേരിയിൽ താമസിക്കുന്ന ബ്രഹ്മകുളം തെരുവത്ത് വീട്ടിൽ നിഷാദാണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ കേച്ചേരി സെന്ററിലായിരുന്നു അപകടം. നിഷാദ് സുഹൃത്തുമായി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിക്അപ് വാൻ ഇടിക്കുകയായിരുന്നു. അപകടത്തിൽപെട്ട വാഹനം നിർത്താതെ പോയി. പിന്നീട് സി.സി ടി.വി കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.