തൃശൂർ ഇക്കണ്ടവാര്യർ റോഡിലെ സുഗന്ധദ്രവ്യ വിൽപന കേന്ദ്രത്തിലുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range പെർഫ്യൂം കടയിൽ തീപിടിത്തം
തൃശൂർ: ഇക്കണ്ടവാര്യർ റോഡിലെ പെർഫ്യൂം കടയിലുണ്ടായ തീപിടിത്തം നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തി. രാവിലെ 10.30നാണ് പി.ജെ ടവറിൽ പ്രവർത്തിക്കുന്ന പെരിഞ്ചേരി പെർഫ്യൂം എന്നകടയിൽ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. രണ്ടു യൂനിറ്റ് ഫയർഫോഴ്സ് ഒരുമണിക്കൂറിലധികം പ്രയത്നിച്ചാണ് തീയണച്ചത്.
പെട്ടെന്ന് തീപടരുന്ന ഗ്യാസ് അടങ്ങിയ പെർഫ്യൂം കുപ്പികൾ കത്തിയത് തീയണയ്ക്കൽ ദുഷ്കരമാക്കി. സ്റ്റേഷന് അടുത്തായതിനാൽ അതിവേഗത്തിൽ ഫയർഫോഴ്സിന് എത്താൻ സാധിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.