നെല്ലായിൽ ആക്രിക്കടയിലുണ്ടായ തീപിടിത്തം
അഗ്നിരക്ഷാസേന അണക്കുന്നു
Posted On
date_range Updated On
date_range നെല്ലായിൽ ആക്രിക്കടയിൽ തീപിടിത്തം; തൊഴിലാളിക്ക് പൊള്ളലേറ്റു
ആമ്പല്ലൂർ: നെല്ലായിൽ ആക്രിക്കടയിലെ സാധനങ്ങൾക്ക് തീപിടിച്ച് അതിഥി തൊഴിലാളിക്ക് പൊള്ളലേറ്റു. നെല്ലായി എം.ജെ ഫുഡ്സിന്റെ പ്രൊഡക്ഷൻ യൂനിറ്റിന് സമീപമുള്ള ആക്രിക്കടയിലാണ് തീപിടിത്തമുണ്ടായത്.
ആക്രിക്കടയിലെ ടയറുകളും പഴയ ഇലക്ട്രോണിക് സാധനങ്ങളും കത്തിപിടിച്ചതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് പുതുക്കാട്, ചാലക്കുടി, തൃശൂർ യൂനിറ്റിലെ ഫയർ ഫോഴ്സ് തീ അണച്ചത്. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല. കൊടകര പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.