കുറഞ്ഞ നിരക്ക് 12ഉം വിദ്യാർഥികൾക്ക് ആറും രൂപയാക്കണം തൃശൂർ: ഈ മാസം 31നകം നിരക്ക് വർധന സംബന്ധിച്ച് തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് അടക്കമുള്ള സമരങ്ങളിലേക്ക് കടക്കാൻ ബസുടമകൾ. കുറഞ്ഞ നിരക്ക് 12ഉം വിദ്യാർഥികൾക്ക് ആറും രൂപയായി വർധിപ്പിക്കണമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെറഡറേഷന്‍ ആവശ്യപ്പെട്ടു. തൃശൂരിൽ ചേർന്ന സംസ്ഥാന യോഗത്തിലാണ് തീരുമാനം. മറ്റ് ബസുടമ സംഘടനകളുമായി കൂടിയാലോചിച്ച് സമര തീയതി പ്രഖ്യാപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ബസ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാതിരിക്കുകയും ബജറ്റിൽ പരാമർശം ഇല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമര തീരുമാനം. അയ്യായിരത്തിൽ താഴെ മാത്രം ബസുകൾ ഉള്ള കെ.എസ്.ആർ.ടി.സിക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തിയ ബജറ്റിൽ പന്ത്രണ്ടായിരത്തിലധികം ബസുകൾ സർവിസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് പരാമർശം ഇല്ലാത്തതും ബജറ്റിൽ ഡീസൽ വാഹനങ്ങളുടെ ഹരിത നികുതിയിൽ 50 ശതമാനം വർധന വരുത്തുന്നതും പ്രതിഷേധാർഹമാണെന്ന് ബസുടമകൾ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ ഫെഡറേഷൻ ജനറൽ സെക്രട്ടറി ലോറൻസ് ബാബു, ട്രഷറർ ഹംസ എരിക്കുന്നൻ, വൈസ് പ്രസിഡന്‍റുമാരായ സി. മനോജ്കുമാർ, കെ.കെ. തോമസ്, ടി.ജെ. ജോസഫ്, ജോ. സെക്രട്ടറിമാരായ പി. ചന്ദ്രബാബു, രാജ്കുമാർ കരുവാരത്ത്, കെ. സത്യൻ, എം. തുളസീദാസ്, എസ്. സാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.